അനുമതി നിഷേധിച്ച റാലി നടത്താന്‍ ബി.ജെ.പി തീരുമാനം; ബെംഗളൂരില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു
Daily News
അനുമതി നിഷേധിച്ച റാലി നടത്താന്‍ ബി.ജെ.പി തീരുമാനം; ബെംഗളൂരില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th September 2017, 3:32 pm

ബെഗംളൂര്‍:അനുമതിയില്ലാതെ ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്ന “ചലോ മംഗളൂരൂ”റാലി തടയാന്‍ ബെംഗളൂരു സിറ്റി പോലീസ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ബെംഗളൂരൂ പൊലീസ് കമ്മിഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഫ്രീഡം പാര്‍ക്കില്‍നിന്ന് റാലി നടത്താനായിരുന്നു ബി.ജെ.പിയുടെ തീരുമാനം എന്നാല്‍ സംഘര്‍ഷം ഒഴിവാക്കാനായി റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. റാലിയില്‍ പങ്കെടുക്കാനെത്തുന്ന ഒരാളെപ്പോലും നഗരത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് മാംഗളൂരു ഡി.സി.പി ഹനുമന്തരായ പറഞ്ഞു. എന്നാല്‍ റാലിയുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി പറഞ്ഞു.


Also read ‘ഇത്തവണ യോഗം യോഗിയ്ക്ക്’; വാമന ജയന്തി ആശംസിച്ച് യോഗി ആദിത്യനാഥിന്റെ പോസ്റ്റ്; പൊങ്കാലയിട്ട് മലയാളികള്‍


ഇതേ തുടര്‍ന്ന് റാലിക്കെത്തിയ വാഹനങ്ങള്‍ പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ ബി.ജെ.പി, ആര്‍.എസ്.എസ് അനുഭാവികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ റാലിയെന്നാണ് ബി.ജെ.പി. പറയുന്നത്.

അതേ സമയം വിവിധ വാഹനങ്ങളില്‍ മാംഗളൂരുവിലേക്കും റാലി ആരംഭിക്കാന്‍ ഇരിക്കുന്ന ഫ്രീഡം പാര്‍ക്കിലേക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇവരെ തടയാനായി നൂറ് കണക്കിന് പൊലീസുകാരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു.