രഞ്ജി ട്രോഫിയില്‍ രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനെതിരെ മുംബൈ 104 റണ്‍സിന്റെ ലീഡില്‍. ആദ്യ ഇന്നിങ്‌സില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ 251 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ കേരളം 244 റണ്‍സിനും പുറത്തായി.
രഞ്ജി ട്രോഫിയില്‍ രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനെതിരെ മുംബൈ 104 റണ്‍സിന്റെ ലീഡില്‍. ആദ്യ ഇന്നിങ്‌സില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ 251 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ കേരളം 244 റണ്‍സിനും പുറത്തായി.
ഇപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മുംബൈ ബാറ്റര്‍മാര്‍ കേരളത്തെ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. 22 ഓവറില്‍ 97 റണ്‍സിന് പൂജ്യം വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ.
ഓപ്പണര്‍മാരായ ജയ് ബിഷ്ട 57 പന്തില്‍ നിന്നും ഒരു സിക്‌സറും മൂന്ന് ബൗണ്ടറികളും അടക്കം 53 റണ്‍സ് നേടി തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 92. 98 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. ഭൂപന്‍ ലാല്‍വനി 76 പന്തില്‍ നിന്നും നാല് ബൗണ്ടറികള്‍ അടക്കം 39 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 51.32 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരത്തിന്റെ പ്രകടനം.
ബൗളിങ്ങില്‍ കേരളത്തിന് ഒരു വിക്കറ്റ് പോലും നേടാന്‍ സാധിക്കാതെ വലയുകയായിരുന്നു. ഒമ്പത് ഓവര്‍ എറിഞ്ഞ് ജലജ് സക്‌സേന 29 റണ്‍സ് വഴങ്ങി 3.22ല്‍ കുറഞ്ഞ എക്കണോമി റേറ്റും നേടി.
മുംബൈക്ക് എതിരായ ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന് വേണ്ടി രോഹന്‍ കുന്നുമ്മല്‍ 56 (77) റണ്‍സും സച്ചിന്‍ ബേബി 65 (130) റണ്‍സും നേടി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ 36 പന്തില്‍ നിന്നും 38 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ചു ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മുംബൈ ബൗളിലെ മികച്ച പ്രകടനമാണ് കേരളത്തെ 244 റണ്‍സില്‍ തളച്ചത്. മുംബൈ പേസര്‍ മോഹിത് ആവാസ്തി 15.2 ഓവറില്‍ മൂന്ന് മെയ്ഡന്‍ അടക്കം ഏഴ് തകര്‍പ്പന്‍ വിക്കറ്റുകള്‍ ആണ് നേടിയത്. മോഹിത്തിനെതിരെ 57 റണ്‍സ് മാത്രമാണ് കേരള ബാറ്റര്‍മാര്‍ക്ക് നേടാന്‍ സാധിച്ചത്.
Content Highlight: Challenge for Kerala in Ranji Trophy