സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഗ്രാമപ്രസിഡണ്ട് സ്ഥാനത്തേക്ക് ഒരാളെ തന്നെ നിര്‍ദേശിക്കുക. എതിര്‍ സ്ഥാനാര്‍ത്ഥി ഇല്ലാതെ അദ്ദേഹം തെരഞ്ഞെടുക്കപ്പെടുക. കേരളത്തില്‍ അധികമൊന്നും നടക്കാനിടയില്ലാത്ത ഇക്കാര്യം നടന്നത് പാലക്കാട് ജില്ലയിലെ ചാലിശേരിയില്‍.
ചാലിശേരി പഞ്ചായത്തിലെ മുസ്ലിം ലീഗ് അംഗമായ അക്ബര്‍ ഫൈസല്‍ മാസ്റ്ററെയാണ് കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഏകകണ്‌ഠേനെ പിന്തുണച്ചത്.
തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചതോടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി അക്ബര്‍ ഫൈസല്‍ മാസ്റ്ററുടെ പേര് സി.പി.ഐ.എം അംഗം വേണു കുറുപ്പത്ത് നിര്‍ദേശിച്ചു. മറ്റൊരു സി.പി.ഐ.എം അംഗം ആനി അദ്ദേഹത്തെ പിന്തുണച്ചു.
കോണ്‍ഗ്രസ് അംഗം എന്‍.പി കോയക്കുട്ടി അക്ബര്‍ ഫൈസല്‍ മാസ്റ്ററുടെ പേര് തന്നെ നിര്‍ദേശിച്ചു. മറ്റൊരു കോണ്‍ഗ്രസ് അംഗമായ പ്രദീപ് ചെറുശേരി പിന്താങ്ങി. ഇതോടെ മറ്റ് സ്ഥാനാര്‍ത്ഥികളില്ലാത്തതോടെ അക്ബര്‍ ഫൈസല്‍ മാസ്റ്ററെ പ്രസിഡണ്ടായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു.