| Saturday, 12th August 2023, 8:27 pm

കിങ് ഖാനൊപ്പം നയന്‍സിന്റെ റൊമാന്‍സ്; ചലേയാ പ്രൊമോ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലെ രണ്ടാമത്തെ പാട്ടിന്റെ പ്രൊമോ വീഡിയോ പുറത്ത്. ഷാരൂഖ് ഖാന്‍ തന്നെയാണ് ട്വിറ്ററിലൂടെ ചലേയാ എന്ന് തുടങ്ങുന്ന പാട്ടിന്റെ പ്രൊമോ വീഡിയോ പുറത്ത് വിട്ടത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന പാട്ടിന് ഫറാ ഖാനാണ് കൊറിയോഗ്രഫി ഒരുക്കുന്നത്. അര്‍ജിത് സിങ്ങും ശില്‍പയും ചേര്‍ന്ന് പാടുന്ന പാട്ടിന് വരികള്‍ ഒരുക്കിയിരിക്കുന്നത് കുമാറാണ്. ഓഗസ്റ്റ് 14ന് പാട്ട് റിലീസ് ചെയ്യും.

നേരത്തെ പുറത്തുവന്ന സിന്ദാ ബന്താ എന്ന പാട്ടും ശ്രദ്ധ നേടിയിരുന്നു. പ്രിയാ മണിയും സന്ധ്യാ മല്‍ഹോത്രയും ഷാരൂഖിനൊപ്പം ഗാനരംഗങ്ങളില്‍ എത്തിയിരുന്നു. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനാവുന്നത്. കൂടാതെ അതിഥി വേഷത്തില്‍ ദീപിക പദുകോണ്‍ എത്തുന്നു എന്ന പ്രത്യേകതയും ജവാനുണ്ട്. മുമ്പ് ചിത്രത്തില്‍ തമിഴ് നടന്‍ വിജയ് അതിഥി വേഷത്തില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജി.കെ. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുന്നത് സെപ്റ്റംബര്‍ ഏഴിനാണ്.

വന്‍ വിജയമായ പത്താന്‍ ആയിരുന്നു ഷാരൂഖ് ഖാന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രാജ് കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ഡങ്കിയാണ് ഷാരൂഖ് ഖാന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Content Highlight: Chaleya song promo from Jawan

We use cookies to give you the best possible experience. Learn more