D' Election 2019
ഇന്നസെന്റിനു വേണ്ടി വോട്ടഭ്യര്‍ഥിച്ച് മമ്മൂട്ടി; സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് പ്രതികരണം- വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 20, 01:07 pm
Saturday, 20th April 2019, 6:37 pm

പെരുമ്പാവൂര്‍: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ മമ്മൂട്ടി. പെരുമ്പാവൂരില്‍ നടന്ന ഇന്നസെന്റിന്റെ റോഡ് ഷോയിലും മമ്മൂട്ടി പങ്കെടുത്തു.

യാത്രയ്ക്കിടെ ഇന്നസെന്റിന്റെ റോഡ് ഷോ കണ്ടപ്പോള്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

‘മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂര്‍ വെങ്ങോലയില്‍ വെച്ച് മെഗാ റോഡ് ഷോയില്‍ പങ്കാളിയായപ്പോള്‍’ എന്ന അടിക്കുറിപ്പോടെ മമ്മൂട്ടി വോട്ട് ചോദിക്കുന്ന വീഡിയോ ദൃശ്യം ഇന്നസെന്റ് തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ചാലക്കുടിയിലെ സിറ്റിങ് എം.പിയായ ഇന്നസെന്റിന്റെ 2014-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നു.

യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ് ചാലക്കുടിയില്‍ ഇന്നസെന്റിന്റെ പ്രധാന എതിര്‍ സ്ഥാനാര്‍ഥി.