|

വീണ്ടും കലാഭവന്‍ മണിയുടെ ശബ്ദത്തില്‍ ഒരു ഗാനം; 'ചാലകുടിക്കാരന്‍ ചങ്ങാതി'യുടെ ആദ്യ ഗാനം പുറത്തിറങ്ങി; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി അണിയറയില്‍ ഒരുങ്ങുന്ന വിനയന്‍ ചിത്രം ചാലകുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കലാഭവന്‍ മണിയുടെ ഹിറ്റ് ഗാനമായ ” ആരോരുമാവാത്ത കാലത്ത് ഞാനന്ന് ഓട്ടിനടന്ന വണ്ടി” എന്ന ഗാനമാണ് റീമിക്‌സ് ചെയ്ത പുറത്ത് വിട്ടത്.

മണിയുടെ ഗാനം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. കലാഭവന്‍ മണിയുടെ ജീവചരിത്രമല്ല തന്റെ സിനിമയെന്നും എന്നാല്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയതെന്നും സംവിധായകന്‍ വിനയന്‍ നേരത്തെ പറഞ്ഞിരുന്നു.


Also Read ഡബ്ല്യൂ.സി.സിയെ അടുത്ത മാസം ചര്‍ച്ചയ്ക്ക് ക്ഷണിച്ച് എ.എം.എം.എ


സ്റ്റേജ് ഷോകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ദേയനായ രാജാമണിയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍,സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്.പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും ചിത്രത്തിലുണ്ട്. എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. ചിത്രം റിലീസിന് ഒരുങ്ങുകയാണ്.