ചാലദുരന്തം: ഐ.ഒ.സിക്കെതിരെ കേസില്ല
Kerala
ചാലദുരന്തം: ഐ.ഒ.സിക്കെതിരെ കേസില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2013, 5:00 am

[]ചാല ദുരന്തം: ചാല ടാങ്കര്‍ ദുരന്തത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെതിരെ കേസില്ല. അതേ സമയം ലോറി ഡ്രൈവറും ഉടമയും കുറ്റക്കാര്‍.

ഡി.വൈ.എസ്.പി സന്തോഷ് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഐ.ഒ.സിയെ പ്രതി ചേര്‍ക്കാഞ്ഞത്.

2012 ആഗസ്ത് 27നായിരുന്നു കേരളത്തെയാകെ ഞെട്ടിച്ച ചാല ദുരന്തമുണ്ടായത്.

മംഗലാപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി കണ്ണൂരിലെ ചാലയില്‍ വച്ച് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീ പിടുത്തമുണ്ടാവുകയായിരുന്നു.

അപകടത്തില്‍ 20 പേര്‍ മരിച്ചു. പരിക്കേറ്റ പലരും മാസങ്ങള്‍ എടുത്താണ് ജീവിതത്തിലേക്ക് തിരിച്ച് വന്നത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് അന്ന് സംഭവിച്ചത്.

ബോധപൂര്‍വ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങളാണ് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. കഴിവുള്ള ഡ്രൈവറെ നിയമിക്കാത്തതിന്റെ പേരിലാണ് ലോറി ഉടമക്കെതിരെ കേസെടുത്തിരിക്കുന്നത്.