| Monday, 9th July 2018, 9:53 am

കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചത് കൊണ്ടാണ് ചായക്കാരന് പ്രധാനമന്ത്രി ആവാന്‍ സാധിച്ചത്; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും നിശിതമായി വിമര്‍ശിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് തലവന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചത് കൊണ്ടാണ് ഒരു ചായക്കാരന് ഇന്ത്യന്‍ പ്രധാനമന്ത്രി ആവാന്‍ സാധിച്ചത് എന്നായിരുന്നു ഖാര്‍ഗെയുടെ പ്രസ്താവന.

“”പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ചടങ്ങുകളിലും ചോദിക്കുന്ന ചോദ്യമാണ് 70 വര്‍ഷം കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി എന്ത് ചെയ്തു എന്ന്. ഞങ്ങള്‍ ജനാധിപത്യം സംരക്ഷിച്ചത് കൊണ്ടാണ് മോദിയെപ്പോലെ ഒരു ചായക്കാരന് ഇന്ത്യന്‍ പ്രധാനമന്ത്രി വരെ ആവാന്‍ സാധിച്ചത്””, ഖാര്‍ഗെ പറഞ്ഞു.


ALSO READ: ബിജിമോള്‍ എം.എല്‍.എക്കും സഹോദരിക്കും എതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം


ബി.ജെ.പി സര്‍ക്കാരിന്റെ വിവിധ സ്‌കീമുകളെപ്പറ്റി സംസാരിച്ച ഖാര്‍ഗെ എല്ലാത്തിലും കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും കുറ്റപ്പെടുത്തി.

“”ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവര്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണമാണ് ബി.ജെ.പി നടത്തുന്നത്. ഇത് ബോധപൂര്‍വ്വമാണ്. കോണ്‍ഗ്രസ് ഒരു കുടുംബമാണ്, ഞങ്ങള്‍ എല്ലാവരും അതില്‍ അംഗമാണ്”” ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.


ALSO READ: ക്ഷേത്രം തകര്‍ത്തപ്പോള്‍ ഒരു പള്ളി പൊളിക്കുക മാത്രമാണ് അവര്‍ ചെയ്തത്; വര്‍ഗീയ കലാപക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി


മോദി സംസാരിക്കുന്നത് 43 വര്‍ഷം മുമ്പുള്ള അടിയന്തരാവസ്ഥയെപ്പറ്റിയാണ്. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന അപ്രഖ്യാത അടിയന്തരാവസ്ഥയെപ്പറ്റി എന്താണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്നും ഖാര്‍ഗെ ചോദിച്ചു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു, കാര്‍ഷിക പദ്ധതികള്‍ പരാജയപ്പെടുന്നു, അവര്‍ക്ക് ലോണുകള്‍ ലഭിക്കുന്നില്ല ഖാര്‍ഗെ പറയുന്നു.

എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ബി.ജെ.പിക്കെതിരായ സമരത്തില്‍ അണിനിരക്കാനും ഖാര്‍ഗെ ആഹ്വാനം ചെയ്യുന്നു.

We use cookies to give you the best possible experience. Learn more