വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയുടെ പൗരാവകാശത്തിന് വേണ്ടി നിലകൊള്ളണമെന്ന് സൈനികര്‍ക്ക് സര്‍വ്വസെന്യാധിപന്‍ മാര്‍ക്ക് മില്ലിയുടെ കത്ത്. പൊലീസുകാരന്‍ കാലിനടിയില്‍ കഴുത്ത് ഞെരിച്ച് കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം നേരിടാന്‍ സൈന്യത്തെ ഇറക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മില്ലിയുടെ കത്ത്.
എല്ലാ സൈനികവിഭാഗങ്ങള്‍ക്കും സംയുക്തമായാണ് കത്തയച്ചിരിക്കുന്നത്.
‘അമേരിക്കന്‍ ജനതയുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശങ്ങള്‍ക്കുമായി നിലകൊള്ളണം. അമേരിക്ക എന്ന ആശയത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് നമ്മള്‍’, മില്ലി കത്തില്‍ കുറിച്ചു.
ഭരണഘടനയെ പിന്തുണയ്ക്കുകയും പരിരക്ഷിക്കുകയും ചെയ്യുകയെന്നതാണ് പ്രധാന ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ അമേരിക്കയില്‍ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവര്‍ത്തനമാണെന്നും, സൈന്യത്തെ ഇറക്കി കലാപത്തെ അടിച്ചമര്‍ത്തുമെന്നുമായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. സംസ്ഥാനങ്ങള്‍ വിളിക്കുന്നില്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് പട്ടാളത്തെ അയയ്ക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക