ഐഫോണ്‍ കടത്തിനെതിരെ കര്‍ശന നടപടിയുമായി ചൈന
Big Buy
ഐഫോണ്‍ കടത്തിനെതിരെ കര്‍ശന നടപടിയുമായി ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th November 2012, 2:35 pm

ബെയ്ജിങ്: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഐഫോണ്‍ വിതരണ സ്റ്റോറിനെതിരെ ചൈനീസ് കോടതി കേസെടുത്തു. അനധികൃതമായി ഐഫോണുകള്‍ കടത്താന്‍ ശ്രമിച്ചതിനാണ് കേസ്.[]

ആപ്പിളിന്റെ ഐഫോണുകളും ഐപാഡുകളും നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് ലാന്യോ ഷൂമാ ഡോട്ട് കോം എന്ന ഓണ്‍ ലൈന്‍ ഐഫോണ്‍ വിതരണ സ്റ്റോറിനെതിരെയാണ് ചൈനീസ് കോടതി കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി 50 കോടി യുവാന്‍ വില വരുന്ന 1,62,000 മൊബൈല്‍ ഫോണുകളാണ് സ്റ്റോര്‍ ഹോങ്കോങില്‍ നിന്ന് ചൈനയിലേക്ക് കടത്തിയതെന്നാണ് ചൈനീസ് അധികൃതരുടെ ആരോപണം.

ഫോണ്‍ കടത്താന്‍ ശ്രമിച്ചതില്‍ പകുതിയിലേറെ പേരും വീട്ടമ്മമാരാണ്. ഹോങ്കോങില്‍ നിന്ന് ചൈനയിലേയ്ക്ക് ഒരു ഫോണ്‍ കടത്തുന്നതിന് ഇവര്‍ക്ക് 20 മുതല്‍ 30 യുവാന്‍ വരെ ലഭിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേരെ കോടതി വിചാരണ ചെയ്തു.