ഇന്ത്യയില്‍ എഫ്.എം സ്റ്റേഷന്‍ തുടങ്ങാന്‍ ചൈനാ റേഡിയോ
Movie Day
ഇന്ത്യയില്‍ എഫ്.എം സ്റ്റേഷന്‍ തുടങ്ങാന്‍ ചൈനാ റേഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th May 2013, 3:47 pm

ബെയ്ജിങ്: ചൈനാ റേഡിയോ ഇന്റര്‍നാഷണല്‍ (സി.ആര്‍.ഐ)ന്റെ  സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ എഫ്.എം സ്‌റ്റേഷന്‍ തുടങ്ങുന്നു.

ചൈനാ റേഡിയോ ഇന്റര്‍നാഷണലിന്റെ തമിഴ്‌വിഭാഗമാണ് റേഡിയോ തുടങ്ങുന്നത്.[]

ഇതുമായി ബന്ധപ്പെട്ട് സി.ആര്‍.ഐ.യുടെ തമിഴ് സംപ്രേഷണ വിഭാഗം ചെന്നൈയിലെ എഫ്.എം. സ്‌റ്റേഷനുകളുമായി ചര്‍ച്ചനടത്തിയതായി ഡെപ്യുട്ടി ഡയറക്ടര്‍ കായ് ജുന്‍ അകാശവാണിയോട്് പറഞ്ഞു.

1963 ഓഗസ്റ്റിലാണ് സി.ആര്‍.ഐ.യുടെ തമിഴ് വിഭാഗം ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.

ഷാവൊ ജിയാങ്ങാണ് ഇതിന്റെ മേധാവി. മരിയ മൈക്കിള്‍, പുഷ്പ, രമണി എന്നീ ഇന്ത്യക്കാരുള്‍പ്പെടെ 18 അംഗങ്ങളും ഇതിലുണ്ട്.

തമിഴ് കൂടാതെ ഹിന്ദി, ബംഗാളി, ഉറുദു എന്നീ ഇന്ത്യന്‍ ഭാഷകളിലും സി.ആര്‍.ഐ. സംപ്രേഷണമുണ്ട്.

ചൈനീസ് പരിപാടികള്‍ മൊഴിമാറ്റം നടത്തി ഇന്ത്യക്കാരായ കേഴ്‌വിക്കാരിലെത്തിക്കാനും പദ്ധതിയുണ്ട്. 1941 ഡിസംബര്‍ മൂന്നിന് തുടങ്ങിയ സി.ആര്‍.ഐ. 63 ഭാഷകളില്‍ സംപ്രേഷണം നടത്തുന്നുണ്ട്.