മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സി.എച്ച് കുഞ്ഞമ്പുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.ഐ.എം തീരുമാനം. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് കുഞ്ഞമ്പുവിനെ നിശ്ചയിച്ചത്.
2016ലും കുഞ്ഞമ്പു തന്നെയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആ തവണ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. മുസ്ലിം ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖ് വിജയിച്ചപ്പോള്‍ ബി.ജെ.പിയുടെ കെ. സുരേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്.
രണ്ടാം സ്ഥാനത്തെത്തിയ കെ. സുരേന്ദ്രനേക്കാള്‍ 14,216 വോട്ടുകള്‍ക്ക് പുറകിലായിരുന്നു സി.എച്ച് കുഞ്ഞമ്പു. 2006ല്‍ മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയും ചെയ്തിട്ടുണ്ട്.
2006ലേത് സമാനമായ സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്നാണ് സി.പി.ഐ.എം കണക്കൂകൂട്ടുന്നത്. യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെയും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.