കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്.അശോകന്‍ ജയില്‍ മോചിതനായി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ജയിലില്‍ നിന്നിറങ്ങിയ അശോകന് സി.പി.ഐ.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. മുദ്രാവാക്യം വിളികളോടെയാണ് അശോകനെ പുറത്തേക്ക് ആനയിച്ചത്. ജയില്‍ കവാടത്തിന് പുറത്തേക്ക് വന്ന അശോകനെ മുന്‍ മേയര്‍ ഭാസ്‌കരന്‍, മുന്‍ എം.എല്‍.എ ദാസന്‍ എന്നിവര്‍ മാലയിട്ട് സ്വീകരിച്ചു.[]
ടി.പി വധക്കേസിലും, 2009ല്‍ ടി.പിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിലും അശോകന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അശോകനെ ജയില്‍മോചിതനാക്കിയത്.
എന്നാല്‍ കണ്ണൂര്‍-കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കുന്നതില്‍ നിന്നും അശോകനെ കോടതി വിലക്കിയിട്ടുണ്ട്. അതിനാല്‍ ജയിലില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ അശോകന് കഴിയില്ല.
ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട 2012ല്‍ നടന്ന ഗൂഢാലോചന, 2009ല്‍ നടന്ന ആദ്യ ഗൂഢാലോചന എന്നിങ്ങനെ രണ്ട് കേസുകളാണ് സി.എച്ച് അശോകനെതിരെയുയുള്ളത്.