തിരുവനന്തപുരം: 2020ന്റെ അവസാനത്തോടെ സി.എഫ്.എല്‍ ബള്‍ബുകള്‍ നിരത്തലാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്. തെരുവുവിളക്കുകളില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ഫിലമെന്റ് ബള്‍ബുകളും നിര്‍ത്തലാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് തോമസ് ഐസക് അറിയിച്ചു.
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകളുടെ തുകയില്‍ 100 രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 2020-21 സംസ്ഥാന ബജറ്റ് അവതരണത്തില്‍ ധനകാര്യമന്ത്രി ടി.എം തോമസ് ഐസകിന്റേതാണ് പ്രഖ്യാപനം.
ഇതോടെ ക്ഷേമപെന്‍ഷന്‍ 1300 രൂപയായി വര്‍ധിക്കും. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഒരുലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബി വഴി ഈ സാമ്പത്തികവര്‍ഷത്തില്‍ 20000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും.
തീരദേശവികസനത്തിന് 1000 കോടി രൂപ മാറ്റിവെക്കും. പ്രവാസിക്ഷേമത്തിന് 90 കോടി രൂപ വകയിരുത്തും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 5 ശതമാനത്തിന് താഴെയാണെന്നും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും മന്ത്രി പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്രത്തിന്റെ നടപടിയെയും മന്ത്രി വിമര്‍ശിച്ചു. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവുമല്ല ഭരണാധികാരിയുടെ പ്രശ്‌നം പൗരത്വം മാത്രമാണ് അവരുടെ പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഹിംസയുടെ കാലമാണിതെന്നും പൗരത്വ പ്രക്ഷോഭത്തിലെ യുവസാന്നിദ്ധ്യം പ്രതീക്ഷ ഉളവാക്കുന്നതാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സാധാരണക്കാരെ കേന്ദ്രം സഹായിക്കുന്നില്ലെന്നും കോര്‍പ്പറേറ്റുകള്‍ക്കാണ് സഹായം നല്‍കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.