തിരുവനന്തപുരം: കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ക്രിക്കറ്റിന് പിന്തുണയുമായി ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഓര്‍ഗനൈസര്‍ ഹായിവര്‍ സെപ്പി. ഫിഫ സ്റ്റേഡിയം ഏറ്റെടുമ്പോള്‍ തന്നെ ഇത് ഫുട്‌ബോളിന് മാത്രം ഉപയോഗിക്കുന്ന സ്റ്റേഡിയമാകില്ല എന്ന് അറിയാമായിരുന്നുവെന്നും അതുകൊണ്ട് തന്നെ എല്ലാ കായിക ഇനങ്ങള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലാണ് പിച്ച് ഒരുക്കിയതെന്നും സെപ്പി വ്യക്തമാക്കി.
Read Also : ‘ഇന്ത്യ-വിന്‍ഡീസ് മത്സരം തിരുവനന്തപുരത്തു തന്നെ നടത്തണം’; ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി ശശി തരൂര്‍ എം.പി
ക്രിക്കറ്റിന് വേണ്ടി വിക്കറ്റുകള്‍ സ്ഥാപിക്കുന്നതും മത്സരം കഴിഞ്ഞ് ഗ്രൌ അനുകൂലമാക്കുന്നതും ഒരു ബുദ്ധിമുട്ടുണ്ടാകില്ലയെന്നും സെപ്പി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കലൂരില്‍ ക്രിക്കറ്റ് വരുന്നതിനെതിരെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഉള്‍പ്പെടെ പലരും രംഗത്ത് എത്തുന്നതിനിടെയാണ് സെപ്പിയുടെ പ്രതകിരണം.
ഇയാന്‍ ഹ്യൂം, സികെ വിനീത്, റിനോ ആന്റോ എന്നീ താരങ്ങളാണ് കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതിനെതിരെ എതിര്‍പ്പുമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം എം.പി ശശി തരൂരും പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവനും കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നു.
Read Also: കലൂര്‍ സ്റ്റേഡിയത്തെ ജി.സി.ഡി.എയില്‍നിന്നു മോചിപ്പിക്കുക, അവര്‍ വാടകയ്ക്ക് കൊടുക്കാവുന്ന കല്യാണമണ്ഡപമായിട്ടാണ് കാണുന്നത്; കലൂര്‍ സ്റ്റേഡിയത്തിലെ ക്രിക്കറ്റ് മത്സരത്തിനെതിരെ എന്‍.എസ് മാധവനും
നൂറോളം തൊഴിലാളികള്‍ കഷ്ടപ്പെട്ട് പണി എടുത്തത് കൊണ്ടാണ് കൊച്ചിയിലെ സ്റ്റേഡിയം ഇന്നത്തെ നിലയിലായത്. അവരോട് നന്ദി പറയാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷെ അവര്‍ ചെയ്ത കഠിനാദ്ധ്വാനം നഷ്ട്ടപെടുത്താതിരിക്കാന്‍ അധികാരികളോട് അപേക്ഷിക്കുകയാണെന്നാണ് ട്വിറ്ററിലൂടെ വിനീത് പറഞ്ഞത്.
Read Also: ക്രിക്കറ്റ് ഭ്രാന്തിന് ഫുട്‌ബോള്‍ ഗ്രൗണ്ട് ഇല്ലാതാക്കണോ; കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ സി.കെ വിനീത്
Over the course of this week, I have read various reports that the turf at the Jawaharlal Nehru International Stadium will be dug up to help facilitate the ODI cricket match between India and West Indies. For many different reasons, I feel this is wrong. #SaveKochiTurf pic.twitter.com/Y1RCm14Shd
— CK Vineeth (@ckvineeth) March 19, 2018