bundes liga
120-ാം വാര്‍ഷികാഘോഷം ഗോള്‍മഴയില്‍ ആഘോഷിച്ച് വെര്‍ഡന്‍ ബ്രെമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2019 Feb 11, 06:13 am
Monday, 11th February 2019, 11:43 am

ക്ലബിന്റെ 120-ാം വര്‍ഷികദിനം വെര്‍ഡന്‍ ബ്രെമന് വമ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളിനാണ് ബ്രെമന്‍ ഓഗ്‌സ്ബര്‍ഗിനെ തോല്‍പിച്ചത്. ബുണ്ടസ് ലീഗയിലെ പഴയ പ്രതാപികള്‍ പുതിയ കിറ്റുമായാണ് ഓഗ്‌സ്ബര്‍ഗിനെതിരെ കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്ന വെര്‍ഡന്‍ മത്സരം വരുതിയിലാക്കിയിരുന്നു. ആദ്യപകുതിയില്‍ ഇരട്ട ഗോളുമായി കളം നിറഞ്ഞ മിലോട്ട് ഹഷികയാണ് ടീമിന്റെ ജയത്തില്‍ നിര്‍ണായകമായത്.



എഗ്ഗസ്‌റ്റെയിനും കെവിന്‍ മോഹ്‌വാള്‍ഡുമാണ് മറ്റ് സ്‌കോറര്‍മാര്‍. ജര്‍മന്‍ കപ്പില്‍ പെനല്‍റ്റിയിലൂടെ നിലവിലെ ലീഗ് ടോപ്പേഴ്‌സായ ഡോട്ട്മുണ്ടിനെ പുറത്താക്കിയതും ബ്രെമനാണ്. വാര്‍ഷികദിനത്തില്‍ വമ്പന്‍ ജയത്തോടെ മികച്ച വിരുന്നാണ് ആരാധകര്‍ക്കായി വെര്‍ഡന്‍ ബ്രെമന്‍ ഒരുക്കിയത്.

WATCH THIS VIDEO