| Friday, 21st July 2023, 11:51 am

സെഞ്ച്വറി കണക്കില്‍ ഒന്ന് മുതല്‍ അഞ്ചാം സ്ഥാനം വരെ വിരാട് തന്നെ; ശേഷം റൂട്ടും വാര്‍ണറും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ മറ്റൊരു അന്താരാഷ്ട്ര സെഞ്ച്വറിക്കുള്ള കുതിപ്പിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തന്റെ 500ാം അന്താരാഷ്ട്ര മത്സരത്തില്‍ 76ാമത് അന്താരാഷ്ട്ര സെഞ്ച്വറിയാണ് വിരാട് ലക്ഷ്യം വെക്കുന്നത്.

ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ സെഞ്ച്വറിയില്‍ സെഞ്ച്വറിയടിച്ച ടെന്‍ഡുല്‍ക്കറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് വിരാട്. ആക്ടീവ് ക്രിക്കറ്റര്‍മാരുടെ പട്ടികയെടുക്കുമ്പോള്‍ ഒന്നാമനും.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ആക്ടീവ് ക്രിക്കറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ജോ റൂട്ടിനെക്കാള്‍ കാതങ്ങള്‍ മുമ്പിലോടുകയാണ് വിരാട്. രണ്ടാം സ്ഥാനത്തുള്ള റൂട്ടിന് 46 സെഞ്ച്വറിയും മൂന്നാമതുള്ള ഡേവിഡ് വാര്‍ണറിന് 45ഉം നാലാമന്‍ രോഹിത്തിനും സ്മിത്തിനും 44 വീതം സെഞ്ച്വറി നേട്ടങ്ങളാണുള്ളത്.

എന്നാല്‍ വിരാടിന്റെ സെഞ്ച്വറികള്‍ ബ്രേക്ഡൗണ്‍ ചെയ്യുകയാണെങ്കില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലും വിരാട് തന്നെയാകും സ്ഥാനം പിടിക്കുക. വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും വിന്നിങ് മാച്ചിലെ സെഞ്ച്വറികളുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വിരാട് മറ്റുള്ളവരെക്കാള്‍ മുമ്പിലാണ്. അത് എങ്ങനെയാണെന്ന് പരിശോധിക്കാം.

ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍ (ആക്ടീവ് ക്രിക്കറ്റേഴ്‌സ്)

വിരാട് കോഹ്‌ലി (ആകെ സെഞ്ച്വറി) – 76

വിരാട് കോഹ്‌ലി (ബൈലാറ്ററല്‍ മത്സരങ്ങള്‍ മാത്രം കണക്കിലെടുക്കുമ്പോള്‍) – 65

വിരാട് കോഹ്‌ലി (വിജയിച്ച മത്സരങ്ങളിലെ സെഞ്ച്വറികള്‍ മാത്രം കണക്കിലെടുക്കുമ്പോള്‍) – 52

വിരാട് കോഹ്‌ലി – (ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ മാത്രം കണക്കിലെടുക്കുമ്പോള്‍) – 47

വിരാട് കോഹ്‌ലി – (ഏകദിനത്തില്‍ മാത്രം) – 46

ജോ റൂട്ട് (ആകെ സെഞ്ച്വറി) – 46

ഡേവിഡ് വാര്‍ണര്‍ (ആകെ സെഞ്ച്വറി) – 45

രോഹിത് ശര്‍മ (ആകെ സെഞ്ച്വറി) – 44

സ്റ്റീവ് സ്മിത് (ആകെ സെഞ്ച്വറി) – 44

കെയ്ന്‍ വില്യംസണ്‍ (ആകെ സെഞ്ച്വറി) – 41

അതേസമയം, തന്റെ 76ാം അന്താരാഷ്ട്ര സെഞ്ച്വറിക്ക് വെറും 13 റണ്‍സ് മാത്രമകലെയാണ് വിരാട്. നിലവില്‍ 161 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുമായി 87 റണ്‍സാണ് വിരാടിനുള്ളത്.

രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യ ദിവസം കളിയവസാനിക്കുമ്പോള്‍ 84 ഓവറില്‍ 288 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. വിരാടിന് പുറമെ അര്‍ധ സെഞ്ച്വറി തികച്ച രോഹിത് ശര്‍മയും യശസ്വി ജെയ്‌സ്വാളുമാണ് ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

Content Highlight: Centuries by active cricketers

We use cookies to give you the best possible experience. Learn more