ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരും; സുഷമ സ്വരാജ്
national news
ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരും; സുഷമ സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th November 2018, 8:01 pm

ന്യൂദല്‍ഹി: വിദേശ ഇന്ത്യക്കാര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കുന്നത് തടയാന്‍ ശൈത്യകാല പാര്‍ലിമെന്റ് സെഷനില്‍ ബില്‍ അവതരിപ്പിക്കുമെന്ന് സുഷമാ സ്വരാജ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു. ഡിസംബര്‍ 11 മുതല്‍ ജനുവരി 8 വരെയാണ് ശൈത്യകാല പാര്‍ലിമെന്റ് സമ്മേളിക്കുക.

ഭാര്യമാരെ ഉപേക്ഷിച്ചു എന്ന ആരോപണം നേരിടുന്ന 25 ആളുകളുടെ പാസ്‌പോര്‍ട്ടുകള്‍ മന്ത്രാലയത്തിന്റെ അധികാരം ഉപയോഗിച്ച് ഇതുവരെ റദ്ദ് ചെയ്തതായും സുഷമ സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഹൈദരാബാദിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിക്കിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.


“ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രിമാര്‍ ഞങ്ങളുടെ അവകാശങ്ങള്‍ തീരുമാനിക്കണ്ട”; രാഹുല്‍ ഈശ്വറിന് മറുപടി നല്‍കി മലയരയ സഭ


ഭാര്യയെ ഉപേക്ഷിക്കുന്ന ഇത്തരക്കാരെ നിര്‍ബന്ധമായും അറസ്റ്റു ചെയ്യാനുള്ള നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് നവംബര്‍ 13ന് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇങ്ങനെയുള്ള ഒരു നിയമനിര്‍മ്മാണത്തെക്കുറിച്ച് പ്രതികരിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം നിയമപോരാട്ടങ്ങള്‍ നടത്തുന്ന സ്ത്രീകള്‍ക്ക് നിയമസഹായവും സുപ്രീം കോടതിയുടെ ഇടപെടലും ആവശ്യപ്പെട്ട് ഒരു കൂട്ടം വനിതകളും സുപ്രീം കോടതിയെ സമീപിച്ചിരുന്നതായി സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്തു.


ഐ.എഫ്.എഫ്.ഐ ഗോവയിൽ ഈ.മ.യൗവിന് പുരസ്ക്കാരം: മികച്ച നടൻ ചെമ്പൻ വിനോദ്, മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരി


ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസികളുടെ കേസുകള്‍ ക്രിമിനല്‍ വകുപ്പ് ആയി പരിഗണിക്കുകയും അത് വഴി അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള നടപടികളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി ഫെബ്രുവരിയില്‍ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി മേനകാ ഗാന്ധി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

Image Credits: Hindustan Times