ന്യൂദല്‍ഹി: കര്‍ഷക സമരം രണ്ട് മാസം കൊണ്ട് തീരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാമോഹിക്കേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. പ്രതിഷേധവും വിളവെടുപ്പും ഒരുമിച്ചായിരിക്കുമെന്നും ടികായത് പറഞ്ഞു.
കര്‍ഷകര്‍ വിളവെടുപ്പ് കാലമാകുമ്പോള്‍ പ്രതിഷേധം നിര്‍ത്തി വീടുകളിലേക്ക് തിരികെ പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാമോഹിക്കേണ്ട. ഇനി അതിനായി ഞങ്ങളെ നിര്‍ബന്ധിച്ചാല്‍ വിളകള്‍ക്ക് തീയിടും. രണ്ട് മാസം കൊണ്ട് പ്രതിഷേധം തീരുമെന്ന് വിചാരിക്കേണ്ട. പ്രതിഷേധവും വിളവെടുപ്പും ഒരുമിച്ചായിരിക്കും, ടികായത് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഫെബ്രുവരി 18 മുതല്‍ രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം ആരംഭിക്കുകയാണ്.
ഫെബ്രുവരി 18ന് ഉച്ചക്ക് 12 മുതല്‍ 4 വരെയാണ് സമരം നടത്തുക. പഞ്ചാബ്, യു.പി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി ട്രെയിന്‍ തടയും. കേരളത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതിഷേധം നടക്കുന്ന സാഹചര്യം പരിഗണിച്ച് റെയില്‍വേ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്.
അതേസമയം കര്‍ഷക പ്രതിഷേധം എണ്‍പത്തിയഞ്ചാം ദിവസത്തില്‍ എത്തിനില്‍ക്കുകയാണ്. നിരവധി കര്‍ഷകരാണ് പ്രതിഷേധത്തിന് പിന്തുണയുമായി ദല്‍ഹി അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക