| Monday, 21st April 2014, 6:42 pm

രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡിന് അര്‍ഹതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂഡല്‍ഹി: മലയാളിയായ ട്രിപ്പിള്‍ ജംപ് കായികതാരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ രേഖാമൂലം അറിയിക്കുകയായിരുന്നു.

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന കേസില്‍ 2009ല്‍ അത്‌ലറ്റിക് ഫെഡറേഷന്‍ രഞ്ജിത്തിനെ മൂന്നു മാസത്തേക്ക് വിലക്കിയിരുന്നു. ഇതേതുടര്‍ന്ന് അവാര്‍ഡ് നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ അവാര്‍ഡ് നിഷേധിച്ചതിനെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.

രഞ്ജിത്തിന് അര്‍ജുന അവാര്‍ഡ് നിഷേധിച്ചതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാരോപിച്ച് നവലോകം സാംസ്‌കാരിക കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നേരത്തെ  കേന്ദ്രത്തിനോടും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോടും വിശദീകരണം തേടിയിരുന്നു.

മെയ് 5ന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

We use cookies to give you the best possible experience. Learn more