| Thursday, 24th June 2021, 9:51 pm

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി; കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പൊന്നും ലഭിച്ചില്ലെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് സംസ്ഥാന പദവി പുഃനസ്ഥാപിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രതികരണം. സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

അതേസമയം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്നും മോദി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് വൈകില്ലെന്നും മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നുമാണ് മോദി യോഗത്തില്‍ പറഞ്ഞത്. ജമ്മു കശ്മീരില്‍ ജനാധിപത്യം ശക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മോദി പറഞ്ഞു.

എന്നാല്‍ മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍, തങ്ങള്‍ വിവിധ വിഷയങ്ങള്‍ മുന്നോട്ടുവച്ചെന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പൊന്നും ലഭിച്ചില്ലെന്നുമാണ് സി.പി.ഐ.എം നേതാവ് യൂസുഫ് തരിഗാമി പറഞ്ഞു.

സംസ്ഥാന പദവി പുനഃസ്ഥാപിക്കുക, തെരഞ്ഞെടുപ്പ് നടത്തുക, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, എല്ലാ രാഷ്ട്രീയ തടവുകാരെയു മോചിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചില്ല. സൗഹാര്‍ദപരമായ ചര്‍ച്ചയാണ് നടന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുസാഫര്‍ ഹുസൈന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Centre Said Committed to Statehood’: J&K Leaders After PM’s Meet

We use cookies to give you the best possible experience. Learn more