| Saturday, 4th January 2020, 7:58 am

അടുത്ത നീക്കം ഇന്ത്യയിലെ റോഹിങ്ക്യകളെ പുറത്താക്കലെന്ന് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പൗരത്വ ഭേദഗതിതി, എന്‍.ആര്‍.സി എന്നിവയ്ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത നടപടി രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കലാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.
പൊതു ഫണ്ട് സംബന്ധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും ഇവരെ പുറത്താക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

‘അവര്‍ സര്‍ക്കാര്‍ നിശ്ചയിച്ച പാക്കിസ്ഥാന്‍,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളിലെ ആറ് മതന്യൂനപക്ഷങ്ങളില്‍ പെട്ട ജനങ്ങളല്ല.
അവര്‍ മ്യാന്‍മറില്‍ നിന്നും വന്നവരാണ് അതിനാല്‍ തന്നെ അവര്‍ക്ക് അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുകയില്ല. ‘ ജിതേന്ദ് സിംഗ് പറഞ്ഞു.

ജമ്മുവില്‍ വലിയ തോതില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഉണ്ടെന്നും ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ യു.എന്‍ അഭയാര്‍ത്ഥി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത 14000 റോംഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണുള്ളത്. രജിസ്റ്റര്‍ ചെയ്യാത്ത 40000 അഭയാര്‍ത്ഥികള്‍ ഇന്ത്യയിലുണ്ടന്നാണ് വിലയിരുത്തല്‍.

മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ നടന്ന വര്‍ഗീയ കലാപങ്ങളെ തുടര്‍ന്ന് നിരവധി പേര്‍ ജമ്മുവിലും ഹൈദരാബാദിലും ഹരിയാനയിലും യു.പിയിലും രാജസ്ഥാനിലും ദല്‍ഹിയിലുമായി ഇന്ത്യയില്‍ അഭയം പ്രാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more