ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്ന് സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ മുന്നറിയിപ്പ്.
അപകടകരമായ 100 ലിങ്കുകള്‍ കമ്പനി നീക്കം ചെയ്തതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഇത്തരം എക്‌സ്റ്റന്‍ഷനുകള്‍ക്ക് സക്രീന്‍ഷോട്ട് എടുക്കാനും ക്ലിപ്‌ബോര്‍ഡ് വായിക്കാനും പാസ്‌വേര്‍ഡ് ശേഖരിക്കാനുമൊക്കെ സാധിക്കും.
വെബ് സ്റ്റോര്‍ സുരക്ഷാ സ്‌കാനുകളെ മറികടക്കുന്നതിനുള്ള കോഡ് ഈ എക്‌സറ്റന്‍ഷനുകളില്‍ ഉണ്ടെന്നാണ് ദേശീയ സാങ്കേതിക വിഭാഗമായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) ന്റെ അറിയിപ്പ്.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ശേഖരിക്കുന്നതായി കണ്ടെത്തിയ 106 എക്സ്റ്റന്‍ഷനുകള്‍ ക്രോം വെബ് സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കംചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ