ന്യൂദല്‍ഹി: ലോകത്തില്‍ സ്ത്രീസുരക്ഷയില്ലാത്ത രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതാണെന്ന തോംസണ്‍ റോയിട്ടേസിന്റെ റിപ്പോര്‍ട്ട് കേന്ദ്രം തള്ളി. തിങ്കളാഴ്ചയാണ് സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും, മനുഷ്യക്കടത്തിലും ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണെന്ന തോംസണ്‍ റോയിട്ടേസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നത്.
അഫ്ഗാനിസ്ഥാന്‍, സിറിയ, സൊമാലിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കും പിന്നിലാണ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ ഈ റിപ്പോര്‍ട്ട് ദേശീയ വനിതാ കമ്മീഷന്‍ തള്ളി.
ലിസ്റ്റ് ഉണ്ടാക്കാന്‍ റോയിട്ടേസ് ഉപയോഗിച്ചത് 500 പേരുടെ മാത്രം സാമ്പില്‍ ആണെന്നും ഇത് ഇന്ത്യിലെ 1.3 ബില്യണ്‍ ജനങ്ങളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നുമാണ് ദേശീയ വനിതാ കമ്മീഷന്റെ വാദം. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ചും, നിയമസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും മുന്‍പത്തേക്കാള്‍ നന്നായി ഇപ്പോള്‍ അറിയാം. ഇന്ത്യയ്ക്ക് മുന്നിലായി ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ പലതിലേയും സ്ത്രീകള്‍ക്ക് പൊതുഇടത്തില്‍ സംസാരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ല. ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേസണ്‍ രേഖ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.
വനിതാ ശിശുക്ഷേമ മന്ത്രാലയവും റിപ്പോര്‍ട്ട് തള്ളിയിട്ടുണ്ട്. റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ ഒന്നും റോയിട്ടേസ് നല്‍കിയിട്ടില്ലെന്നും, റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അവലംബിച്ച മാര്‍ഗ്ഗം അംഗീകരിക്കാനാവില്ല എന്നുമാണ് മന്ത്രാലയം റിപ്പോര്‍ട്ട് തള്ളുന്നതിന് കാരണമായ് പറഞ്ഞത്.
റോയിട്ടേസ് റിപ്പോര്‍ട്ട് പ്രകാരം സ്ത്രീകള്‍ക്ക് നേരേയുള്ള ലൈംഗിക പീഡനവും, അടിമപ്പണിയും ഇപ്പോഴും രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.
മനുഷ്യക്കടത്തും ഗാര്‍ഹികപീഡനവും ശൈശവ വിവാഹവും ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ആശുപത്രികള്‍ കേന്ദ്രീകരിച്ച് പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്നതായും പഠനത്തില്‍ പറയുന്നു.
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.