|

സര്‍ക്കാര്‍ ജോലികള്‍ക്ക് ഒറ്റ പരീക്ഷ മതിയെന്ന് ബജറ്റ്; നാഷനല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി സ്ഥാപിക്കാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ക്കാര്‍ സര്‍വീസുകളിലേക്കും പൊതുമേഖലാ ബാങ്കുകളിലേക്കും നോണ്‍ഗസറ്റഡ് തസ്തികകളിലേക്കുമുള്ള ജോലികള്‍ക്ക് ഒറ്റ പരീക്ഷ മതിയെന്ന് കേന്ദ്ര ബജറ്റില്‍ നിര്‍ദേശം.

സര്‍ക്കാര്‍ ജോലികളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാനായി കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ് എന്ന പേരില്‍ ഒറ്റ പരീക്ഷയാകും എന്‍.ആര്‍.എ നടത്തുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒ.എം.ആര്‍ രീതിയ്ക്കു പകരം പരീക്ഷ മുഴുവനായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കാനും ബജറ്റ് പ്രഖ്യാപനത്തില്‍ നിര്‍ദേശിച്ചു. എസ്.എസ്.സി, യു.പി.എസ്.സി തുടങ്ങിയ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് പകരമായി നാഷണല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി സ്ഥാപിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ജോലികള്‍ക്കായി ഒറ്റ പരീക്ഷ നടത്തുന്നതിലൂടെ സര്‍ക്കാരിനും ഉദ്യോഗാര്‍ത്ഥികള്‍ക്കും സമയ, സാമ്പത്തിക നഷ്ടം കുറയ്ക്കാമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യം മാനിച്ച് എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കണമെന്നാണ് നിര്‍ദേശം.