| Monday, 4th May 2020, 7:18 pm

പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതല്‍; തിരിച്ചെത്തിക്കാന്‍ കപ്പലും വിമാനങ്ങളും, യാത്ര സൗജന്യമല്ലെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ വ്യാഴാഴ്ച (മെയ് ഏഴ്) മുതല്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കടുത്ത നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായാണ് പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുക. എംബസികള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അര്‍ഹരായവരുടെ പട്ടിക എംബസികളും ഹൈകമ്മീഷനും ചേര്‍ന്ന് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവും തിരിച്ചെത്തിക്കും. ഗള്‍ഫില്‍നിന്നും വിമാന മാര്‍ഗമാണ് പ്രവാസികളെ തിരിച്ചെത്തിക്കുക. യാത്രാക്കൂലി പ്രവാസികള്‍ വഹിക്കണം. കപ്പലുകളും സൈനിക വിമാനങ്ങളും മറ്റ് വാണിജ്യ വിമാനങ്ങളും ഇതിനായി ഉപയോഗിക്കുമെന്നും കേന്ദ്രം അറിയി
ച്ചു.

ഏത് രാജ്യത്തുനിന്നാണോ യാത്ര തിരിക്കുന്നത് അവിടെ വെച്ച് പൂര്‍ണ വൈദ്യ പരിശോധന നടത്തും. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളു. രാജ്യത്ത് മടങ്ങിയെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദീവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 14 ദിവസത്തിന് ശേഷം ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. യാത്രയില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

നാട്ടിലെത്തുന്ന എല്ലാവരും കേന്ദ്രത്തിന്റെ ആരോഗ്യ സേതു ആപ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം. വിമാനത്താളങ്ങള്‍ മുതലുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ സേതു ആപ് വഴിയാകും നല്‍കുകയെന്നും കേന്ദ്രം അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more