ന്യൂദല്‍ഹി: കര്‍ണാടകയ്ക്ക് വിതരണം ചെയ്യുന്ന ഓക്‌സിജന്റെ അളവ് കൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കേന്ദ്രത്തിന് തിരിച്ചടി.
കര്‍ണാടകയിലെ ജനങ്ങളെ ഒരു ദുര്‍ഘടാവസ്ഥയിലാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് കേന്ദ്രത്തോട് സുപ്രീംകോടതി പറഞ്ഞത്.
കര്‍ണാടക ഹൈക്കോടതിയുടേത് ശ്രദ്ധാപൂര്‍വ്വം പുറപ്പെടുവിച്ച ഉത്തരവാണെന്നും അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ അപ്പീല്‍ സ്വീകരിക്കാന്‍ പറ്റില്ലെന്നും കോടതി വിധിച്ചു.
കര്‍ണാടകയ്ക്ക് വിതരണം ചെയ്യുന്ന ഓക്‌സിജന്റെ അളവ് കൂട്ടാനുള്ള ഹൈക്കോതി വിധി നിര്‍ത്തിവെക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.
ദിവസേന കൊടുക്കുന്ന ഓക്‌സിജന്റെ അളവ് 1200 മെട്രിക് ടണ്‍ ആക്കണം എന്നാണ് കോടതിയുടെ ഉത്തരവ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: Centre Loses Supreme Court Case Over Supplying More Oxygen To Karnataka