തമിഴ്‌നാടിന് ഇനി കേന്ദ്രസര്‍ക്കാരല്ല, യൂണിയന്‍ ഗവണ്‍മെന്റ്; കേന്ദ്രത്തെ ചൊടിപ്പിച്ച് സ്റ്റാലിന്‍
national news
തമിഴ്‌നാടിന് ഇനി കേന്ദ്രസര്‍ക്കാരല്ല, യൂണിയന്‍ ഗവണ്‍മെന്റ്; കേന്ദ്രത്തെ ചൊടിപ്പിച്ച് സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th June 2021, 8:30 pm

ചെന്നൈ: കേന്ദ്രസര്‍ക്കാരിനെ അഭിസംബോധന ചെയ്യാന്‍ ഒന്‍ഡ്രിയ അരസ്(യൂണിയന്‍ ഗവണ്‍മെന്റ്) എന്ന വാക്ക് തിരികെ കൊണ്ടുവന്ന് തമിഴ്‌നാട് സര്‍ക്കാര്‍.

സര്‍ക്കാര്‍ ഉത്തരവുകളിലും കൗണ്‍സില്‍ യോഗങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും ഒന്‍ഡ്രിയ അരസ് എന്ന വാക്കാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിമാരായ അണ്ണാദുരൈയും കരുണാനാധിയും ഈ വാക്കാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഒന്‍ഡ്രിയ അരസ് മാറി മാത്തിയ അരസ്( കേന്ദ്രസര്‍ക്കാര്‍) എന്ന വാക്കിലേക്ക് എത്തുകയായിരുന്നു. സ്റ്റാലിന്‍ അധികാരത്തില്‍ വന്നതോടെയാണ് ഈ വാക്ക് വീണ്ടും കൊണ്ടുവന്നത്.

ഒന്‍ഡ്രിയ അരസ് തിരികെ കൊണ്ടുവന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തില്‍ കേന്ദ്രത്തിന് കടുത്ത അമര്‍ഷമുണ്ട്.

കേന്ദ്രസര്‍ക്കാറിന്റെ അധികാരങ്ങളെ വെല്ലുവിളിക്കുന്നതാണ് സ്റ്റാലിന്റെ നീക്കമെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Centre loses ‘Maththiya Arasu’ title, called Ondriya Arasu under DMK rule