ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ചു കടത്തിയ പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം; ഏഴ് രാജ്യങ്ങളുമായി ടാസ്‌ക് ഫോഴ്‌സിന്റെ ചര്‍ച്ച
national news
ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ചു കടത്തിയ പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം; ഏഴ് രാജ്യങ്ങളുമായി ടാസ്‌ക് ഫോഴ്‌സിന്റെ ചര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th November 2021, 1:14 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്ന് പുറത്തുകടത്തിയ പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കാനുള്ള നടപടി ആരംഭിച്ച് കേന്ദ്രം.

പതിറ്റാണ്ടുകളായി രാജ്യത്തിന് പുറത്തേക്ക് മോഷ്ടിച്ച് കടത്തിയ പുരാവസ്തുക്കള്‍ വേഗത്തില്‍ നാട്ടിലെത്തിക്കുന്നത് ഉറപ്പാക്കാന്‍ വിദേശകാര്യ സാംസ്‌കാരിക മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി കേന്ദ്രം അറിയിച്ചു.

മ്യൂസിയങ്ങളില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പുരാവസ്തുക്കള്‍ തിരിച്ച് എത്തിക്കാന്‍ ടാസ്‌ക് ഫോഴ്സ് അംഗങ്ങള്‍ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

” വിദേശ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി നമ്മുടെ സാംസ്‌കാരിക സമ്പത്ത്, പുരാവസ്തുക്കള്‍ എന്നിവ തിരിച്ചറിയാനും തിരികെ എത്തിക്കാനും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും വിദേശ രാജ്യങ്ങളിലെ നമ്മുടെ എംബസികള്‍ക്കും ഉത്തരവാദിത്തമുണ്ട്. അടുത്ത വര്‍ഷത്തോടെ 200 വിഗ്രഹങ്ങളും അമൂല്യമായ പെയിന്റിംഗുകളും , മറ്റ് കലാസൃഷ്ടികള്‍ ഇന്ത്യയിലേക്ക് തിരികെ വരും,” കേന്ദ്ര സാംസ്‌കാരിക മന്ത്രി പറഞ്ഞു.

ഏഴ് രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്ക,യു.കെ, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍ഡ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായാണ് ചര്‍ച്ച പുരോഗമിക്കുന്നതെന്നാണ്റിപ്പോര്‍ട്ട്.

സാംസ്‌കാരിക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 1976 മുതല്‍ 55 വിഗ്രഹങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Centre in touch with seven countries to retrieve more stolen Indian antiquities