| Wednesday, 6th March 2024, 12:38 pm

കേന്ദ്രം മുട്ടുമടക്കി; കേരളത്തിന് 13,600 കോടി രൂപ കടമെടുക്കാൻ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കേരളത്തിന് കടമെടുപ്പിന് അനുമതി നൽകിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ.

സംസ്ഥാനത്തിന് 13,600 കോടി രൂപ കടമെടുക്കാനാണ് അനുമതി നൽകിയത്.

കടമെടുപ്പ് പരിധി വെട്ടി കുറച്ച് കേന്ദ്രനടപടിക്കെതിരെ കേരളം സമർപ്പിച്ച ഹരജയിൽ സുപ്രീംകോടതിയിൽ വാദം കേൾക്കുന്നതിനിടയിലാണ് സംസ്ഥാനത്തിന് അനുമതി നൽകിയ കാര്യം കേന്ദ്രം അറിയിച്ചത്.

ഊർജ്ജമേഖല പരിഷ്കരണത്തിന് 4,866 കോടി രൂപയാണ് അനുവദിച്ചത്.

അടിയന്തരമായി 26,000 കോടി രൂപ കൂടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് കേന്ദ്രവും കേരളവും ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താൻ സാധിച്ചിരുന്നില്ല.

ഹരജി പിൻവലിച്ചാൽ 13,000 കോടി ഉടൻ അനുവദിക്കാമെന്ന കേന്ദ്ര വാഗ്ദാനം കേരളം തള്ളിയിരുന്നു.

സമവായ ചർച്ചയും സുപ്രീംകോടതിയിലെ കേസും ഒരുമിച്ച് പോകില്ലെന്ന് ആയിരുന്നു കേന്ദ്രസർക്കാർ നേരത്തെ പറഞ്ഞിരുന്നത്.

Content Highlight: Centre government allowed Kerala 13600 crores in debt policy

We use cookies to give you the best possible experience. Learn more