പ്രളയക്കെടുതി നേരിടാന്‍ ഈ തുക തികയില്ല; സംസ്ഥാനത്തിന് ദുരന്ത നിവാരണ പാക്കേജ് അനുവദിക്കണം: ഇ. ചന്ദ്രശേഖരന്‍
Kerala News
പ്രളയക്കെടുതി നേരിടാന്‍ ഈ തുക തികയില്ല; സംസ്ഥാനത്തിന് ദുരന്ത നിവാരണ പാക്കേജ് അനുവദിക്കണം: ഇ. ചന്ദ്രശേഖരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th August 2018, 10:24 am

കൊച്ചി: കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക പര്യാപ്തമല്ലെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. സംസ്ഥാനത്തിന് പ്രത്യേക ദുരന്തനിവാരണ പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന് കൂടുതല്‍ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ലഭിച്ച തുക കൊണ്ട് അത്യാവശ്യ കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് അടിയന്തര സഹായമായി കേന്ദ്രസര്‍ക്കാര്‍ നൂറുകോടി രൂപ അനുവദിച്ചിരുന്നു. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.


ALSO READ: അമേരിക്കയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ബഹിഷ്‌കരിക്കാന്‍ നീക്കം; പിന്തുണയുമായി ഡൊണാള്‍ഡ് ട്രംപ്


കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് നിവേദനം നല്‍കിയിരുന്നു. ഇപ്പോഴുണ്ടായ കണക്കുകള്‍ അനുസരിച്ച് 8316 രൂപയുടെ നാശനഷ്ടങ്ങളാണ് കേരളത്തിന് സംഭവിച്ചിരിക്കുന്നത് എന്നാണ് പിണറായി വിജയന്‍ കേന്ദ്രത്തിന് നല്‍കിയ നിവേദനത്തില്‍ പറഞ്ഞത്.

എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് 100 കോടി മാത്രമാണ് നാശനഷ്ടങ്ങള്‍ നേരിടാന്‍ ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയാണ്.