| Monday, 27th December 2021, 5:19 pm

മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചെന്ന് മമത ബാനർജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്.

മതപരിവര്‍ത്തനം ആരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടി.

ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തില്‍ മദര്‍ തെരേസയുടെ സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചുവെന്നാണ് മമത ബാനര്‍ജി ട്വീറ്റ് ചെയ്തത്.

സംഭവം ഞെട്ടിക്കുന്നതാണെന്നും 22,000 രോഗികളും ജീവനക്കാരും മരുന്നും ഭക്ഷണവും ഇല്ലാതെ കഴിയുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു.

5000 ത്തോളം കന്യാസ്ത്രീകളാണ് സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ഉള്ളത്. 750 ലധികം രോഗികളെ പരിചരിക്കുന്ന കെയര്‍ ഹോമുകള്‍ ഇവര്‍ക്കുണ്ട്. അതില്‍ 243 എണ്ണം ഇന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നത്. കൊല്‍ക്കത്ത ആസ്ഥനമാക്കിയാണ് സഭയായ മിഷനറീസ് ഓഫ് ചാരിറ്റി സഭ പ്രവര്‍ത്തിക്കുന്നത്.

മിഷനറീസ് ഓഫ് ചാരിറ്റി മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണവുമായി
നേരത്തെ പല ഹിന്ദുത്വ സംഘനകളുംരംഗത്തെത്തിയിരുന്നു.

എന്തുകൊണ്ടാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Centre froze Missionaries of Charity’s bank accounts, says Mamata; everything fine, clarifies group

We use cookies to give you the best possible experience. Learn more