കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് & ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ട്രെയിനിങ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനിങ്, 2ഡി/3ഡി ആനിമേഷന്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജി, ഡോട്ട് നെറ്റ് ടെക്നോളജി, ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്‍ഡ് വെബ് ടെക്നോളജി, ഡിപ്ലോമ ഇന്‍ ഡി.റ്റി.പി എന്നീ ഗവണ്മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
പട്ടികജാതി/വര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവില്‍ സ്റ്റൈപ്പന്റും ലഭിക്കുന്നതാണ്. ഒ.ബി.സി, എസ്.ഇ.ബി.സി, മറ്റ് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
കമ്പ്യൂട്ടര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റുകള്‍ എല്‍.ഡി. ടൈപ്പിസ്റ്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ്-ക്ലാര്‍ക്ക് തുടങ്ങിയ തസ്തികകളുടെ യോഗ്യതയായി സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ച കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങിന് തുല്യമായി പി.എസ്.സി. നിയമനം നേടുന്നതിനുള്ള യോഗ്യതയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത) സഹിതം കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് & ട്രെയിനിങ്, ട്രെയിനിങ് ഡിവിഷന്, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0471 – 2474720, 2467728.