| Sunday, 18th April 2021, 10:31 pm

കൊവിഡ് വ്യാപനം; വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ച് കേന്ദ്രം. ഒന്‍പത് തെരഞ്ഞെടുത്ത വ്യാവസായിക കേന്ദ്രങ്ങള്‍ ഒഴികെയുള്ളവയെ ആണ് നിരോധിച്ചത്.

കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഏപ്രില്‍ 22 മുതലായിരിക്കും ഇത് നിലവില്‍ വരിക.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് അടിയന്തരമായി ഓക്‌സിജന്‍ ലഭിക്കേണ്ട സാഹചര്യം മുന്നില്‍ കണ്ടുകൂടിയാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി.

‘മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി കൊവിഡ് കേസുകള്‍ വര്‍ധിച്ച സംസ്ഥാനങ്ങളിലുള്‍പ്പെടെ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട്, നിലവില്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സേവനം ലഭ്യമാക്കുകയാണ്,’ അജയ് ഭല്ല പറഞ്ഞു.

ഒരു തടസ്സവും നേരിടാത്ത തരത്തില്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് ശനിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഓക്‌സിജന്‍ നിര്‍മാതാക്കളോട് മെഡിക്കല്‍ ഓക്‌സിജന്‍ രാജ്യത്തെ ആശുപത്രികളില്‍ എത്തിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

കേരളത്തിലും ഓക്‌സിജന്‍ ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ. കെ ശൈലജ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ കൊവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനവുണ്ടാവുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Centre bans supply of oxygen to industries to meet demand from COVID-19 patients

Latest Stories

We use cookies to give you the best possible experience. Learn more