ശ്രീനഗര്‍: പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്വകാര്യ ടി.വി ചാനലുകളില്‍ വരുന്ന ഒന്നും തന്നെ ജമ്മു കശ്മീരില്‍ പ്രക്ഷേപണം ചെയ്യരുതെന്നാണ് അവര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പോടു കൂടി ഇന്ത്യാ ടുഡേ ടി.വിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതനുസരിച്ചില്ലെങ്കില്‍ കേബിള്‍ ടി.വി നിയമങ്ങളുടെ ലംഘനമാകുമെന്ന മുന്നറിയിപ്പും ഉത്തരവിലുണ്ട്.
ഇറാന്‍, പാക്കിസ്ഥാന്‍, തുര്‍ക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ടി.വി ചാനലുകളില്‍ വരുന്ന ഉള്ളടക്കമാണ് ഒരു കാരണവശാലും പ്രക്ഷേപണം ചെയ്യരുതെന്ന നിര്‍ദ്ദേശം വന്നിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ രാജ്യങ്ങളിലെ ചില സ്വകാര്യ ചാനലുകളില്‍ വരുന്ന ഉള്ളടക്കം ജമ്മു കശ്മീരിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രക്ഷേപണം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുള്ളതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കേബിള്‍ ടി.വി നിയമം 6(6) പ്രകാരം കുറ്റകരമാണെന്നാണ് പറയുന്നത്.