ന്യൂദല്‍ഹി: കൊവിഡ് 19 ല്‍ അടച്ചിടല്‍ നിര്‍ദ്ദേശം നിര്‍ബന്ധമായും പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രസര്‍ക്കാര്‍. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കാനും കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശമുണ്ട്.
വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.
അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 മൂലം ഒരാള്‍ കൂടി മരണപ്പെട്ടു. ഫിലിപ്പൈന്‍ പൗരനായ 68 കാരനാണ് മുംബൈയില്‍ മരിച്ചത്.
നേരത്തെ ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ട് കസ്തൂര്‍ബാ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇയാള്‍ക്ക് വൃക്ക-ശ്വാസകോശ സംബന്ധിയായ രോഗങ്ങളും ഉണ്ടായിരുന്നതായി പൊതുജനാരോഗ്യവകുപ്പ് അറിയിച്ചു.
ഇന്ത്യയില്‍ 419 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പൈന്‍ സ്വദേശിയുടെ മരണത്തോടെ രാജ്യത്ത് 8 പേരാണ് വൈറസ് ബാധയില്‍ മരിച്ചത്. ഇതില്‍ മൂന്നുമരണവും സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.
89 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലി
ക്ക് ചെയ്യൂ