national news
കേന്ദ്രത്തിന്റെ കൈകളില്‍ കൊവിഡ് രോഗികളുടെ രക്തമാണ്; കൊവിഡ് വ്യാപനത്തില്‍ വിമര്‍ശനവുമായി തൃണമൂല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 28, 02:11 pm
Wednesday, 28th April 2021, 7:41 pm

കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡ് വ്യാപിക്കാന്‍ കാരണം കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനുമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്രത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കൈകളില്‍ കൊവിഡ് രോഗികളുടെ രക്തമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയി പറഞ്ഞത്.

കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളി കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ഗൗരവത്തില്‍ എടുത്തില്ലെന്നും അതുകൊണ്ടാണ് കൊവിഡിന്റെ ‘ സൂപ്പര്‍ സ്‌പ്രെഡിന്’ കാരണമായതെന്നുമാണ് സൗഗത റോയി പറഞ്ഞത്.

കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ശേഷിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷന് അത് ചെവിക്കൊണ്ടില്ലെന്നും റോയി പറഞ്ഞു.

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന് സൗജന്യമായി നല്‍കാമെന്ന് പറഞ്ഞ് നരേന്ദ്ര മോദി ജനങ്ങളെ പറ്റിക്കുകയാണെന്നും തൃണമൂല്‍ ആരോപിച്ചു.

ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി നടത്തിയ റാലികള്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു റാലികള്‍. മാസ്‌ക് പോലും ധരിക്കാതെ നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ റാലികളില്‍ പങ്കെടുത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

നിലവില്‍ 7,76,345 കൊവിഡ് കേസുകളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Centre and EC have the blood of COVID-19 patients on their hands: TMC