| Wednesday, 5th August 2020, 1:48 pm

ബീഹാര്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം; സുശാന്ത് സിംഗിന്റെ മരണം സി.ബി.ഐക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ബീഹാര്‍ സര്‍ക്കാരിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി സമര്‍പ്പിച്ച ഹരജിയും സുപ്രീംകോടതി പരിഗണിക്കുകയാണ്.

സുശാന്തിന്റെ മരണം മഹാരാഷ്ട്രാ-ബീഹാര്‍ രാഷ്ട്രിയത്തില്‍ വലിയതോതില്‍ ചലനമുണ്ടാക്കിയിരുന്നു. അന്വേഷണം മുംബൈ പൊലീസില്‍ നിന്ന് മാറ്റി സി.ബി.ഐക്ക് വിടണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കേസ് സി.ബി.ഐക്ക് വിടേണ്ട ആവശ്യം ഇല്ലെന്നും മുംബൈ പൊലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്നും നിലപാട് എടുക്കുകയായിരുന്നു.

എന്നാല്‍ കേസ് സി.ബി.ഐക്ക് വിടുമെന്ന് ബീഹാര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ഏര്‍പ്പെടുത്താന്‍ ബീഹാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. സുശാന്തിന്റെ പിതാവ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കേസ് സി.ബി.ഐയ്ക്ക് നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more