|

പ്രതിഷേധം ഫലം കണ്ടു; കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയ ദളിത്‌വിദ്യാര്‍ത്ഥിയെ തിരിച്ചെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥി അഖില്‍ താഴത്തിനെ തിരിച്ചെടുത്തു. പുറത്താക്കിയ നടപടി മരവിപ്പിക്കുകയാണെന്നും തുടര്‍പഠനത്തിന് വിദ്യാര്‍ത്ഥിക്ക് അവസരം നല്‍കുകയാണെന്നും മീഡിയ റിലേഷന്‍ ഓഫീസര്‍ പ്രസ്ത്ഥാവനയിലൂടെയാണ് അറിയിച്ചത്.

ദളിത് ഗവേഷക വിദ്യാര്‍ത്ഥി നാഗരാജിനെ പൊലീസിലേല്‍പ്പിച്ച സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അഖിലിനെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയത്. കോളേജിലെ ഗ്ലാസ് പൊട്ടിച്ചുവെന്ന പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട നാഗരാജിനെ പിന്നീട് കേസില്‍ കുടുക്കി ജയിലിലടക്കുകയായിരുന്നു. ഇതേ വിഷയത്തിലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇംഗ്ലീഷ് ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം വകുപ്പ് മേധാവി ഡോ. പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ALSO READ: ശബരിമലയില്‍ നാളെ അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന  നടപടി

വൈസ് ചാന്‍സലറായ ഗോപകുമാര്‍, രജിസ്ട്രാറായ രാധാകൃഷ്ണന്‍ നായര്‍, പ്രോ വൈസ് ചാന്‍സിലറായ കെ. ജയപ്രസാദ്, ഡോ. മോഹന്‍ കുന്തര്‍ എന്നിവര്‍ തന്നെ മാനസികമായി തളര്‍ത്തുകയാണെന്നും അതില്‍ മനംനൊന്താണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും ആത്മഹത്യാ കുറിപ്പില്‍ അഖില്‍ പറഞ്ഞിരുന്നു.

അവസാനവര്‍ഷ എം.എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ത്ഥിയാണ് അഖില്‍. അഖിലിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വിവധ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

DoolNews video