[]ന്യൂദല്‍ഹി: നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ചെയര്‍മാനെ അറസ്റ്റ് ചെയ്തതിനെതിരെ കേന്ദ്രം. ആംവേ ചെയര്‍മാനെ അറസ്റ്റ് ചെയ്ത കേരളെ പോലീസ് നടപടി നിരാശാജനകമാണെന്ന് കോര്‍പ്പറേറ്റ് അഫയര്‍ മന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു.
കേരളാ പോലീസിന്റെ നടപടി വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും നിയമാനുസൃതമായ കമ്പനികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.[]
നിക്ഷേപ തട്ടിപ്പ് പദ്ധതികള്‍ തടയാനുള്ള നിയമങ്ങളിലെ ആശയക്കുഴപ്പങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും നിക്ഷേപ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആംവേ ചെയര്‍മാനും സി.ഇ.ഒയുമായ പിങ്ക്‌നി സ്‌കോട്ടിനേയും രണ്ട് ഡയറക്ടര്‍മാരെയും കോഴിക്കോട് വെച്ച് അറസ്റ്റിലായത്. താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
യു.എസ് പൗരനാണ് അറസ്റ്റിലായ പിങ്ക്‌നി. സഞ്ചയ് മല്‍ഹോത്ര, അംശു ബുദ്രജ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍.
ആംവേയ്‌ക്കെതിരെ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ കോഴിക്കോടും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമ്പത്തിക കമക്കേട് നടത്തിയെന്ന കുറ്റത്തിന് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക വിഭാഗമാണ് ആംവെ ചെയര്‍മാനെ അറസ്റ്റ് ചെയ്തത്.
1000 കോടിയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ആംവെ ഉത്പന്നങ്ങള്‍ നിരോധിക്കുകയും കേരളത്തിലെ ആംവെ കമ്പനി സി.ഇ.ഒയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങള്‍ക്ക് മണി ചെയിന്‍ ശൃംഖലയിലൂടെ പത്തിരട്ടി കൊള്ളലാഭം ഉണ്ടാക്കിയെന്നാണ് ആംവെയ്‌ക്കെതിരെയുള്ള ആരോപണം. ഇങ്ങനെ പ്രതിവര്‍ഷം 48 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.