| Friday, 1st September 2017, 4:03 pm

'തള്ളുമായി മോദിപ്പട'; നോട്ടു നിരോധനം വിജയമായിരുന്നെന്ന ഷാഷ്ടാഗുമായി ട്വിറ്ററില്‍ കേന്ദ്ര മന്ത്രിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പിലാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുമ്പോഴാണ് പിന്‍വലിച്ച 99 ശതമാനം നോട്ടും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. കള്ളപ്പണം തടയുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നടപ്പിലാക്കിയ നോട്ടു നിരോധനം പരാജയമാണെന്ന് വ്യക്തമായതോടെ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേന്ദ്ര മന്ത്രിമാര്‍.


Also Read: കലാപമുണ്ടാക്കുന്നത് പോലെയും തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് പോലെയും എളുപ്പമല്ല ഭരണം; മോദി സര്‍ക്കാരിനെ പരിഹസിച്ച് സഞ്ജീവ് ഭട്ട്


ട്വിറ്ററില്‍ #DemonetisationSuccsse എന്ന ഹാഷ്ടാഗ് ക്യമ്പെയിനുമായാണ് മോദിയുടെ മന്ത്രിമാര്‍ എത്തിയിരിക്കുന്നത്. തീരുമാന പ്രകാരമുള്ള ക്യാമ്പെയിനാണിതെന്ന് വ്യക്തമാക്കുന്നതാണ് നേതാക്കന്മാരുടെ പോസ്റ്റിലെ വരികള്‍.

കള്ളപ്പണം തടയാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമായതോടെ നോട്ടുനിരോധനം ക്യാഷ്‌ലെസ് ഇടപാടുകള്‍ പ്രേത്സാഹിപ്പിക്കുന്നതിനു വേണ്ടിയായിരുന്നെന്നാണ് ഭൂരിഭാഗം പേരുടെയും ട്വീറ്റുകള്‍ പറയുന്നത്. മന്ത്രിമാരായ മേനകാ ഗാന്ധി, സുരേഷ് പ്രഭു, എം.പി ഓം ബിര്‍ള എന്നിവരെല്ലാവരുടെയും ട്വിറ്റര്‍ പോസ്റ്റുകള്‍ ഇതാണ് പറയുന്നത്.

നേരത്തെ 99 ശതമാനം നേട്ടുകളം തിരിച്ചെത്തിയ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ പി ചിദംബരം കള്ളപ്പണം വെളുപ്പിക്കാനായിരുന്നോ നോട്ടു നിരോധനം എന്നു ചോദിച്ച് രംഗത്തു വന്നിരുന്നു. 16,000 കോടി തിരിച്ചു വന്നപ്പോള്‍ പുതിയ നോട്ടുകള്‍ പ്രിന്റു ചെയ്യുന്നതിനായി 21,000 കോടി ചിലവഴിച്ചെന്നും ചിദംബരം പറഞ്ഞിരുന്നു.


Dont Miss: കഴുത്തില്‍ ‘അള്ളാഹു’ : ആടിന് വില ഒരുകോടി രൂപ, വെള്ളപ്പൊക്കം വന്നപ്പോള്‍ 50ലക്ഷം ആയി കുറച്ച് ഉടമസ്ഥര്‍


പ്രതിപക്ഷത്തിന്റെ വിമര്‍ശനം രൂക്ഷമായപ്പോഴാണ് മന്ത്രിമാരും ബി.ജെ.പി എം.പിമാരും സോഷ്യല്‍മീഡിയയില്‍ ഹാഷ്ടാഗ് ക്യാമ്പെയിനുമായി രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more