| Monday, 20th October 2014, 9:09 pm

കല്‍ക്കരി പാടങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: സുപ്രീം കോടതി റദ്ദാക്കിയ കല്‍ക്കരി പാടങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പുനര്‍ലേല നടപടികള്‍ നാല് മാസത്തിനകം ഉണ്ടാകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

കല്‍ക്കരി പാടങ്ങള്‍ ഏറ്റെടുക്കുന്നതിലെ തടസ്സങ്ങള്‍ മറിക്കടക്കുന്നതിന് വേണ്ടിയാണ് ഓര്‍ഡിനന്‍സ്. കല്‍ക്കരി പാടങ്ങളിലെ ലൈസന്‍സ് റദ്ദാക്കിയത് കാരണം വൈദ്യുതി, സിമന്റ്, സ്റ്റീല്‍ മേഖലകള്‍ വന്‍ പ്രതിസന്ധി നേരിടുന്നതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

214 കല്‍ക്കരി പാടങ്ങളുടെ ലൈസന്‍സ് സുപ്രിം കേടതി റദ്ദാക്കിയിരുന്നു. 1993 മുതല്‍ 2010 വരെയുള്ള കാലയളവുകളില്‍ അനുവദിച്ചിരുന്ന ലൈസന്‍സുകളാണ് റദ്ദാക്കിയിരുന്നത്.

നിയമ വിരുദ്ധമായാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത് എന്ന  കണ്ടെത്തലിനെ തുടര്‍ന്നാണ് സുപ്രിം കോടതി ലൈസന്‍സ് റദ്ദാക്കിയിരുന്നത്. റ്റാറ്റ, ഇന്റാല്‍കോ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ലൈസന്‍സാണ് കോടതി റദ്ദാക്കിയിരുന്നത്.

We use cookies to give you the best possible experience. Learn more