ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് കേന്ദ്ര ആഭ്യന്ത്രര സെക്രട്ടറി അജയ് ഭല്ല.
ഡി.എം ആക്ടിന് കീഴിലുള്ള നിയമ ഭേദഗതികളും ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പുകളും വ്യാപകമായി പ്രചരിപ്പിക്കണമെന്നും അത് ലംഘിക്കുന്ന പക്ഷം കടുത്ത നിയമനടപടികള്‍ എടുക്കണമെന്നും കത്തില്‍ പറയുന്നു.
‘ഡി.എം ആക്ടിനും ഐ.പി.സിക്കും കീഴിലുള്ള ശിക്ഷാനടപടികള്‍ വ്യാപകമായി പ്രചരിപ്പിക്കണം. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍, ഡി.എം ആക്ടിന്റെയും ഐ.പി.സിയുടെയും വ്യവസ്ഥകളനുസരിച്ച് നിയമപാലകര്‍ കേസെടുക്കുകയും ചെയ്യണം ‘ കത്തില്‍ പറയുന്നു.
ഏപ്രില്‍ 14 വരെയാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നിരവധി പേര്‍ നിരത്തിലറങ്ങുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് നിയമങ്ങള്‍ കടുപ്പിക്കണമെന്ന് പറഞ്ഞ് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.
ദല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തിന് എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടാന്‍ കാരണമായിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത 8000 ത്തോളം പേരെ യുദ്ധകാലാടിസ്ഥാനത്തില്‍ കണ്ടെത്താന്‍ കേന്ദ്രം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.