| Wednesday, 22nd August 2018, 3:47 pm

വ്യാജ സന്ദേശം; വാട്സാപ്പിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള സംവിധാനം ഉറപ്പാക്കണമെന്ന് വാട്സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍. വാട്സാപ്പ് സി.ഇ.ഒ ക്രിസ് ഡാനിയല്‍സുമായി ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ ഈ നിലപാട് അറിയിച്ചത്.

ഇതിന് മുന്‍പും താന്‍ ഇക്കാര്യം സൂചിപ്പിച്ചതാണെന്നും, ആയിരക്കണക്കിന് ആളുകളിലേക്ക് പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളുടെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള സംവിധാനം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും, ഇതിന് റോക്കറ്റ് സയന്‍സിന്റെ ആവശ്യകതയില്ലെന്നും മന്ത്രി പറഞ്ഞു.

ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ പ്രേരണക്കുറ്റത്തിനുള്ള നടപടികള്‍ വാട്സാപ്പിന് നേരിടേണ്ടി വരുമെന്ന് മന്ത്രി അറിയിച്ചു.

ALSO READ: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടു: എറണാകുളത്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ഇന്ത്യയില്‍ ഇതിനാവശ്യമായ ഓഫീസ് തുടങ്ങണമെന്നും, ഉപഭോക്താക്കളുടെയും മറ്റും പ്രശ്നപരിഹാരത്തിനായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.സര്‍ക്കാരിന്റെ ആവശ്യങ്ങളോട് ക്രിയാത്മക പ്രതികരണമാണ് വാട്സാപ്പ് സി.ഇ.ഒയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് മന്ത്രി അറിയിച്ചു.

ആള്‍ക്കൂട്ട കൊലപാതകം, പ്രതികാര പോണ്‍ തുടങ്ങിയവയ്ക്ക് എത്രയും പെട്ടെന്ന് തന്നെ പരിഹാരം കാണേണ്ടത് അനിവാര്യമാണ്. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധവും ക്രിമിനല്‍ സ്വഭാവം ഉള്ളവയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

We use cookies to give you the best possible experience. Learn more