ന്യൂദല്‍ഹി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍) സ്വകാര്യവത്ക്കരണത്തിന്റെ ആദ്യ ചുവടുവെപ്പിന് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. പൊതു മേഖല സ്ഥാപനമായ ബി.പി.സി.എല്ലിന്റെ ഓഹരി വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ താത്പര്യ പത്രം ക്ഷണിച്ചു.
52.98 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. ആഗോളതലത്തിലുള്ള താത്പര്യ പത്രമാണ് ക്ഷണിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വിദേശ കമ്പനികള്‍ക്കും ബി.പി.സി.എല്‍ ഓഹരി വാങ്ങാന്‍ അപേക്ഷ നല്‍കാം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പത്ത് മില്ല്യന്‍ ഡോളര്‍ ആദായമുള്ള കമ്പനികള്‍ക്കാണ് ഓഹരി വാങ്ങാന്‍ അപേക്ഷ സമര്‍പ്പിക്കാനാവുക. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഓഹരി വാങ്ങാന്‍ സാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഇതിനോടകം തന്നെ നിരവധി സ്ഥാപനങ്ങള്‍ ഓഹരി വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ നവംബറിലാണ് ബി.പി.സി.എല്‍ ഓഹരി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തീരുമാനവുമായി ബന്ധപ്പെട്ട് നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പ്രധാനപ്പെട്ട അഞ്ച് പ്രധാന പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കാനായിരുന്നു തീരുമാനം. ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ടി.എച്ച്, ഡി.സി ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളാണ് ബി.പി.സി.എല്‍ കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നവംബറില്‍ വില്‍ക്കാന്‍ തീരുമാനിച്ചത്.