ന്യൂദല്‍ഹി: ഉല്‍പന്നങ്ങളുടെ എന്‍ഡോഴ്‌സ്‌മെന്റ് നടത്തുന്നതില്‍ സെലിബ്രിറ്റികള്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സിനും ഗൈഡ്‌ലൈന്‍സ് പുറത്തിറക്കി കേന്ദ്രം. ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പാണ് നിര്‍ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലോ, ഉല്‍പന്നങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്ന രീതിയിലോ എന്‍ഡോഴ്‌സമെന്റുകള്‍ നടത്താതിരിക്കുന്നതിനാണ് ഗൈഡ്‌ലൈന്‍സ് പുറത്തിറക്കിയിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗൈഡ്‌ലൈന്‍സ് പുറത്തിറക്കിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ വരുന്ന പല പരസ്യങ്ങളും ചില വ്യക്തികളുടെ നിയമവിരുദ്ധമായ വില്‍പനാരീതികളും ഉപഭോക്തക്കളെ വഞ്ചനയില്‍ വീഴ്ത്തുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു പ്രൊഡക്ടോ സര്‍വീസോ ബ്രാന്‍ഡോ ഫോളോവേഴ്‌സിനായി സജസ്റ്റ് ചെയ്യുമ്പോള്‍ അത് പരസ്യത്തിന്റെ ഭാഗമായി ചെയ്യുന്നതാണെങ്കില്‍ അതേ കുറിച്ച് വ്യക്തമാക്കിയിരിക്കണമെന്നാണ് ഇന്‍ഫ്‌ളുവെന്‍സേഴ്‌സിനുള്ള ആദ്യ നിര്‍ദേശം.
യൂസേഴ്‌സിന് ഇത് എന്‍ഡോഴ്‌സ്‌മെന്റാണെന്ന് മനസിലാക്കാനായി ഏറ്റവും ലളിതമായ പദങ്ങള്‍ തന്നെ ഉപയോഗിക്കണം. advertisement, sponsored, paid promotion എന്നീ വാക്കുകള്‍ അനുവദനീയമാണെന്നും അറിയിച്ചിട്ടുണ്ട്.
ഉല്‍പന്നത്തെയോ സേവനത്തെയോ കുറിച്ച് അന്വേഷിച്ചുറപ്പാക്കിയ ശേഷമോ, സ്വയം ഉപയോഗിച്ച് ബോധ്യം വന്നതിന് ശേഷമോ മാത്രമേ എന്‍ഡോഴ്‌സ് ചെയ്യാവൂവെന്നും കേന്ദ്രം അറിയിച്ചു.
2022 ജൂണ്‍ ഒമ്പതിന് മറ്റൊരു ഗൈഡ്‌ലൈന്‍സും കേന്ദ്രം പുറത്തിറക്കിയിരുന്നു. പരസ്യനിര്‍മാതാക്കളും കമ്പനികളും എന്‍ഡോഴ്‌സ്‌മെന്റുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ടായിരുന്നു. ഇവ കൂടി പുതിയ ഗൈഡ്‌ലൈന്‍സ് പ്രകാരം പാലിക്കേണ്ടതുണ്ട്.
ഇന്ന് ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന പരസ്യ മാര്‍ഗങ്ങളിലൊന്നാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സ് വഴിയുള്ള പെയ്ഡ് പ്രൊമോഷനുകള്‍. ഇന്‍ഫ്‌ളുവെന്‍സേഴ്‌സില്‍ ഫോളോവേഴ്‌സ് പുലര്‍ത്തുന്ന വിശ്വാസമാണ് തങ്ങളുടെ പ്രൊഡക്ടുകള്‍ ഇവര്‍ വഴി പ്രൊമോട്ട് ചെയ്യാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം എന്‍ഡോഴ്‌സ്‌മെന്റുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ചില പരാതികളും അടുത്ത കാലത്തായി ഉയര്‍ന്നിരുന്നു.
Content Highlight: Central govt’s new guidelines for paid promotions by social media influencers