| Monday, 31st May 2021, 4:04 pm

ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് നല്‍കുന്നില്ല; വിവരവാകാശ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവിധ പദ്ധതികള്‍ വഴി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. എന്നാല്‍ ഭക്ഷ്യക്കിറ്റ് നല്‍കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

തിരുവനന്തപുരം സ്വദേശി അജയ് എസ്. കുമാറിന് വിവരാവകാശ നിയമ പ്രകാരം കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതെല്ലാം സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് നല്‍കുന്നുണ്ട്? എത്ര വിതരണം ചെയ്തു എന്ന ചോദ്യത്തിനായിരുന്നു മറുപടി ലഭിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും പ്രചരിപ്പിച്ചിരുന്നു.

കേന്ദ്രത്തിന്റെ ഭക്ഷ്യക്കിറ്റ് ആണ് കേരളം സാധാരണക്കാര്‍ക്ക് നല്‍കുന്നതെന്ന തരത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കോണ്‍ഗ്രസ് എം.പി കെ. സുധാകരന്‍ എന്നിവരും പറഞ്ഞിരുന്നു.

എന്നാല്‍ കേന്ദ്രം നല്‍കുന്ന കിറ്റാണെങ്കില്‍ എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ. സുരേന്ദ്രന് മറുപടി നല്‍കുന്നതിനിടെ ചോദിച്ചിരുന്നു.

വിവിധ പദ്ധതികള്‍ വഴി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അരിയും ഗോതമ്പും മാത്രം കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ അഞ്ചു കിലോ അരിയും അന്ത്യോദയ അന്നയോജന വിഭാഗങ്ങള്‍ക്ക് 35 കിലോ അരിയും പ്രതിമാസം അനുവദിക്കുന്നുണ്ട് എന്നും കേന്ദ്രം നല്‍കിയ മറുപടിയില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

Content Highlight: Central govt never supply food kit to any state reply to RTI question

Latest Stories

We use cookies to give you the best possible experience. Learn more