Advertisement
Education
യു.ജി.സിക്ക് വിലങ്ങിടാന്‍ കേന്ദ്രസര്‍ക്കാര്‍; ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 27, 02:04 pm
Wednesday, 27th June 2018, 7:34 pm

ന്യൂദല്‍ഹി: യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനെ ഒഴിവാക്കിക്കൊണ്ട് പുതിയ ഉന്നത വിദ്യഭ്യാസ കമ്മിഷന്‍ രൂപിക്കരിക്കുന്നതിനുള്ള നിയമത്തിന്റെ കരടുരൂപം തയ്യാറാക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. നിയമത്തിലേക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂലൈ ഏഴ് വരെ അവസരമുണ്ടായിരിക്കും.

ഉന്നത വിദ്യഭ്യാസ കമ്മിഷന്‍ നിലവില്‍ വരുന്നതോടെ യു.ജി.സിയും അനുബന്ധ സംവിധാനങ്ങളും റദ്ദ് ചെയ്യപ്പെടും.

യു.ജി.സിയില്‍ നിന്നും വ്യത്യസ്തമായി അക്കാദമിക് വിഷയങ്ങളില്‍ മാത്രമായിരിക്കും ഉന്നത വിദ്യഭ്യാസരംഗത്തെ നിയന്ത്രിക്കുന്നതിനുള്ള പുതിയ എജന്‍സിയായ ഉന്നത വിദ്യഭ്യാസ കമ്മിഷനു ചുമതലയുനണ്ടായിരിക്കുക. ഗ്രാന്റുകളും മറ്റു സാമ്പത്തിക സഹായമടക്കമുള്ള എല്ലാ വിഷയങ്ങളും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലായിരിക്കും വരുക.

ALSO READ: ‘അമ്മ’യില്‍ നിന്ന് രാജിവെച്ച നടിമാരുടേത് ധീരമായ നടപടി; നടിമാര്‍ക്ക് പിന്തുണയുമായി വി.എസ്

മന്ത്രാലയം തയ്യാറാക്കിയ കരടു രൂപം അനുസരിച്ച് കമ്മിഷനിലെ പന്ത്രണ്ട് അംഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നിയമിക്കും. പ്രമുഖ വിദ്യഭ്യാസ വിദഗ്ധനായിരിക്കും കമ്മിഷന്റെ ചെയര്‍മാനാവുക.
.
ഉന്നത വിദ്യഭ്യാസ കമ്മിഷന്‍ ആക്ട് 2018 പ്രകാരം അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ഉന്നത വിദ്യഭ്യാസ കമ്മിഷനു ഉണ്ടായിരിക്കും. നിലവാരം പുലര്‍ത്താത്ത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള അധികാരവും പുതിയ ഏജന്‍സിക്കായിരിക്കും.

അഡ്മിഷന്‍ ഫീസ്, പുതിയ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നത് സംബന്ധിച്ച വിഷയങ്ങള്‍ എന്നിവയിലും നിയമം വരുന്നതോടെ വിദ്യഭ്യാസ കമ്മിഷനായിരിക്കും തീരുമാനങ്ങളെടുക്കുക. കമ്മിഷന്റെ നേതൃത്വത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തും.

കമ്മിഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്. പിഴയും ജയില്‍ ശിക്ഷയും ശുപാര്‍ശകളിലുള്‍പ്പെടുന്നു.

ALSO READ: പ്രധാനമന്ത്രിയെ വിമര്‍ശിച്ചു, ഗൗരി ഘാതകരുടെ അടുത്ത ഉന്നം പ്രകാശ് രാജെന്ന് പൊലീസ്; ഭീഷണിയെ ഭയക്കുന്നില്ലെന്ന് പ്രകാശ് രാജ്

യു.ജി.സി ഗ്രാന്റും സാമ്പത്തിക വിഷയങ്ങളും കൈകാര്യം ചെയ്യുന്നതുകൊണ്ട് അക്കാദമിക് നിലവാരം ഉയര്‍ത്തുന്ന കാര്യങ്ങളിലും ഗവേഷണ വിഷയങ്ങളിലും ശ്രദ്ധ ചെലുത്തിയിരുന്നില്ല എന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ കമ്മിഷന്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ആവശ്യപ്പെട്ടു. ജൂലൈ ഏഴ് വൈകീട്ട് 5 മണി വരെയായിരിക്കും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കുക. പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ ഉന്നത വിദ്യഭ്യാസ കമ്മിഷന്‍ ആക്ട് 2018 അവതരിപ്പിക്കും.


ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.