ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. 35 വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് നിരോധിച്ചിരിക്കുന്നത്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭത്തിനിറക്കിയതിലും പത്തോളം പേരെ പൊലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്.
പുതിയ പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒരു വസ്തുതാ പരിശോധനാ ലൈനും തുറന്നിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം ഗാന്ധികരസേനാ റിക്രൂട്ട്മെന്റ് വിജ്ഞാപനം നാളെ പുറത്തിറക്കുമെന്നും പരിശീലനം രണ്ട് ഘട്ടമായി നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ആദ്യ ഘട്ട പരിശീലനം ഡിസംബര്‍ ആദ്യത്തിലും രണ്ടാംഘട്ടം ജനുവരി 23നും നടക്കുമെന്നും കരസേനയില്‍ റിക്രൂട്ട്മെന്റ് ഓഗസ്റ്റ് പകുതിക്ക് ശേഷം നടക്കുമെന്നും അതിന്റെ രജിസ്ട്രേഷന്‍ ജൂണ്‍ 24 മുതല്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24ന് നടക്കുമെന്നും ആദ്യത്തെ ബാച്ചിന്റെ പ്രവേശനം ഡിസംബറില്‍ നടക്കുമെന്നും വ്യക്തമാക്കി. പരിശീലനം ഡിസംബര്‍ 30 നകം ആരംഭിക്കുമെന്നും പറഞ്ഞു.
Content Highlights: central Govt bans WhatsApp groups for spreading fake news against Agneepath project