| Thursday, 11th February 2021, 4:44 pm

ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സര്‍ക്കാരിന്റെ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് മാത്രം അംഗീകാരം നല്‍കാനാണ് സര്‍ക്കാര്‍ ആലോചന.

ഒരു വര്‍ഷത്തിനുള്ളില്‍ ക്രിപ്‌റ്റോകറന്‍സികളില്‍ 700 ശതമാനം വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളും നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

2018 ല്‍ ബാങ്കുകളെ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു.

ഔദ്യോഗികമായി ക്രിപ്‌റ്റോ കറന്‍സി ആരംഭിക്കാനും സര്‍ക്കാര്‍ പുറത്തിറക്കുന്ന ക്രിപ്‌റ്റോ കറന്‍സിക്ക് മാത്രം അംഗീകാരം നല്‍കാനുമാണ് കേന്ദ്ര നീക്കം. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ് ഇന്ത്യ ക്രിപ്‌റ്റോ കറന്‍സിക്ക് രൂപം നല്‍കുക.

ക്രിപ്‌റ്റോകറന്‍സി ബില്‍ ഉടന്‍ ക്യാബിനറ്റില്‍ അവതരിപ്പിച്ചേക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Central Govt  ban all Cryptocurrencies Bitcoin

We use cookies to give you the best possible experience. Learn more